ആസൂത്രണം വേണം. ഉപരിപഠനത്തിനും കരിയറിനും !
ഉപജീവനത്തിന് ഉതകുന്ന ഒരു തൊഴിൽ, ഒരു വരുമാനമാർഗം
എന്നതിലുപരി തൊഴിൽ രംഗത്തും സാമൂഹ്യ രംഗത്തും ഒരു വ്യക്തിയുടെ പടിപടിയായുള്ള വളർച്ചയും ആനന്ദകരമായ ജീവിതവും ഉറപ്പാക്കാനു തകുന്ന ഒന്നാവണം കരിയർ. ഒരു നല്ല കരിയർ വികസിപ്പിച്ചെടുക്കാൻ കാഴ്ചപ്പാടും ആസൂത്രണം ആവശ്യമാണ്.
ഇത്തരമൊരാസൂത്രണത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കാം.
• ആദ്യം ഒരു തൊഴിലോ കോഴ്സോ തെരഞ്ഞെടുക്കുന്നതിന് മുൻപ് വിദ്യാർത്ഥി സ്വയം മനസ്സിലാക്കണം.
• പാഠ്യവിഷയങ്ങൾ, തൊഴിൽ ഇവയെക്കുറിച്ചുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളും വേർതിരിക്കണം.
• സ്വന്തം കഴിവുകൾ, വ്യക്തിത്വം, ശീലങ്ങൾ എന്നിവയിലെ ശക്തി ദൗർബല്യങ്ങളെ വിലയിരുത്തണം.
• സ്വന്തം ആരോഗ്യത്തെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചും ഒരു ഉൾക്കാഴ്ച ഉണ്ടാകണം.
• തൊഴിലിൽ നിന്ന് സാമ്പത്തികമായി എന്ത് പ്രതീക്ഷിക്കുന്നുവെന്നും നിശ്ചയിക്കണം.
• സ്വയം മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ചറിയണം.
• ഈ കാര്യങ്ങളെല്ലാം മുൻനിർത്തി അഭിരുചികൾക്കും കഴിവുകൾക്കും താൽപര്യങ്ങൾക്കും യോജിച്ച തൊഴിലുകളുടെ ഒരു പട്ടിക ഉണ്ടാക്കുക.
• പട്ടികയിൽ രേഖപ്പെടുത്തിയ ഓരോ കരിയറിനെക്കുറിച്ചും വായിച്ചും, മേഖലയിൽ ജോലി ചെയ്യുന്ന വരോടന്വേഷിച്ചും , തൊഴിൽ മേഖല സന്ദർശിച്ചും നല്ല ധാരണയുണ്ടാക്കുക.
• ഇത്തരത്തിൽ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ഒരു വിദ്യാർത്ഥിയിൽ സ്വാവബോധവും ലക്ഷ്യബോധവും രൂപപ്പെടുത്താനായാൽ
ഉചിതമായ തരത്തിൽ കരിയർ ആസൂത്രണം ചെയ്യാനാവും. രക്ഷിതാക്കൾ കൾ , അധ്യാപകർ എന്നിവർക്ക് ഇക്കാര്യത്തിൽ കുട്ടികളെ സഹായിക്കാനാവണം.
വിദ്യാഭ്യാസത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും സ്വയം കണ്ടെത്താനാവാത്ത കുട്ടികൾക്ക് ഉപരി പഠന ലക്ഷ്യം നിർണയിക്കാൻ കരിയർ വിദഗ്ധരുടെ സേവനവും തേടാം.
കരിയർ നിർണ്ണയ ടെസ്റ്റുകൾ, കരിയർ കൗൺസിലിംഗ് , വിവിധ പ്രവേശന പരീക്ഷകൾ, എന്നീ മാർഗങ്ങളിലൂടെ ഒരു വിദ്യാർത്ഥിക്ക് തങ്ങളുടെ ഭാവി കരിയറിനെക്കുറിച്ച് തീരുമാനമെടുക്കാനാവും.
കരിയർ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്യാനും വിദഗ്ധരിൽ നിന്നുള്ള കരിയർ മാറുന്ന പ്രദേശങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ ഉപരിപഠനം ഭാവി കരിയർ ആസൂത്രണം ചെയ്യാനും ഇന്ത്യയിലെ ഏറ്റവും മികച്ച കരിയർ വിദഗ്ധരുടെ സേവനം നൽകുന്ന പ്ലാറ്റ്ഫോമാണ് Cubes Career Care.